Thursday, September 4, 2008

Brigade Bashhhhhhhh...

ബാഗ്ലൂര്‍ ബ്രിഗേഡ് റോഡ്, ആധുനിക ഇന്ത്യയുടെ എല്ലാ അശ്ലീല മുഖങ്ങളും അവിടെ കാണാം. മലയാളി പിള്ളേര്‍ അവിടെ പോകുന്നതേ വായ്നോട്ടം എന്ന കലാ പരിപാടിക്കാണ്‌. പോട്ടെ, സാമ്സ്കാരികച്യുതിയെ കുറിച്ച് നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യണ്ട, അത് അതിന്റെ വഴിക്ക് പോയ്കോട്ടേ.

അന്ന് ഞങ്ങള്‍ നാല്‌ പേര്‍, എന്ന് വച്ചാല്‍ മച്ചുവും, തോമയും, സജനും പിന്നെ ഈ ഞാനും ബ്രിഗേഡിലേക്കു പോയി. മറ്റു മല്ലൂസിനെ പോലെ വായ്നോക്കനോന്നുമല്ല ഞങ്ങള്‍ പോയത്, സല്സ്വഭാവികളായ ഞങ്ങള്‍ മച്ചുവിനു ഒരു ജീന്‍സ് വാങ്ങാന് പോയത്. എന്നാല്‍ അവിടെയെതിപ്പോഴേക്കും ചിലരുടെ സ്വഭാവം മാറി, പ്രത്യേകിച്ച് മച്ചുവിന്റെ!. നോര്‍ത്ത് ഇന്ത്യക്കാരെ തിരഞ്ഞു പിടിച്ചായിരുന്നു മച്ചുവിന്റെ കമന്‍റ് അടി.

രണ്ട്‌ റൌണ്ട് പ്രദക്ഷിണം കഴിഞ്ഞ ഞങ്ങള്‍ ഷോറൂമില്‍ എത്തി. ഒന്നു രണ്ട് ജീന്‍സ് വാങ്ങി ഞങ്ങള്‍ ബില്ലിംഗ് കൌണ്ടറില്‍ എത്തി, അപ്പോഴതാ കണ്ടാല്‍ പഞാബികള്‍ എന്ന് തോന്നിക്കുന്ന രണ്ട്‌ യുവമിഥുനങള്‍ നില്ക്കുന്നു! മച്ചുവുണ്ടോ വിടുന്നു, ശുദ്ധ മലയാളത്തില്‍ മച്ചു കലക്കി (എന്താന്നെന്ന് ഞാന്‍ ഇവിടെ പറയുന്നില്ല). എന്നാല്‍ ഉടനടി അവിടെ നിന്ന് കനത്ത സ്വരത്തില്‍ മറുപടി വന്നു "ചേട്ടാ ഞങ്ങളും മലയാളികളാണ്, സൂക്ഷിച്ചു സംസാരിക്കണം!!!". മച്ചുവിന്റെ ചെവിയില്‍ നിന്നും പുക വന്നത് ഞങ്ങള്‍ക്ക്‌ കാണാമായിരുന്നു!!! കണ്ട് നിന്ന ഞങ്ങളും ഞെട്ടിപ്പോയി... എന്നാല്‍ സമചിത്തത കൈവിടാതെ മച്ചു പറഞ്ഞു....



"Ohh you too malloos? nice to meet youuu!!!!!!!!"


Tuesday, September 2, 2008

ഓണം ഡ്രീംസ്‌


ഓണം എന്ന് കേള്‍കുംബോഴേ എന്‍റെ മനസ്സില്‍ കുട്ടിക്കാലം ഓര്‍മ വരും. അതിനര്‍ത്ഥം എല്ലാവരും പറയുന്ന പോലെ ഓണം മലയാളികളുടെ മനസ്സില്‍ നിന്നും മഞ്ഞുപോയെന്നോ അല്ലെങില്‍ വെറുമൊരു ചടങ്ങ് മാത്രമയെന്നൊ ഒന്നുമല്ല. ഇന്നും നമ്മള്‍ മലയാളികള്‍ ഗ്രിഹാതുരത്വം നിലനിര്‍ത്തുന്ന ഒന്നു ഓണം തന്നെയാണ്.
കുട്ടിയായിരിക്കുമ്പോള്‍ അത്തം തലേന്ന് തോട്ട് എല്ലാ ദിവസവും വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ പൂ പറിക്കാന്‍ പോകും, അച്ഛമ്മ പൂവട്ടി ഉണ്ടാക്കി തരും, അതും കയ്യില്‍ പിടിച്ചാണ് യാത്ര.
പറമ്പിലും, പാടത്തും, കുളക്കരയിലും എല്ലാം കൂട്ടുകാരുമൊത്ത് പൂവും തേടിയുള്ള യാത്ര. സന്ധ്യക്ക്‌ വിളക്ക് കൊളുത്തും വരെ യാത്രയാണ്. അവസാനം വീട്ടില്‍് വന്നാല്‍ ആര്ക് ഏറെ കിട്ടി എന്ന് പറഞ്ഞു വഴക്കും .

രാവിലെ ആകുന്നതെ പൂവിടാന്‍ വേണ്ടി ആണ്. ചാണകം മെഴുകിയ നിലത്തു പൂവിടും.

അങ്ങനെ പത്ത് ദിവസം....
എന്റെ നാട്ടില്‍ ഇന്നും കുട്ടികള്‍ ഇതെല്ലം ചെയ്യുന്നു. ഈ ഒരു സന്തോഷം ആണ് ഇന്നെനിക്കു നഷ്ടമാകുന്നത് .....

thank god for giving such sweet memories!